സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസവും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കെ എസ് എസ് പി എ

രാജപുരം:സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസവും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കെ എസ് എസ് പി എ കള്ളാര്‍ – പനത്തടി മണ്ഡലം വരവേല്‍പ്പ് സമ്മേളനം ആവശ്യപ്പെട്ടു. കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി എം.കെ.ദിവാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനയിലേക്ക് പുതിയതായി അംഗത്വമെടുത്തവരെ ത്രിവര്‍ണ്ണഷാല്‍ അണിയിച്ച് വരവേറ്റു.കവയിത്രിയും സാഹിത്യകാരിയുമായ കെ എസ് എസ് പി എ അംഗം ആലീസ് തോമസ്സ്‌നെ ചടങ്ങില്‍ ആദരിച്ചു.കളളാര്‍ – പനത്തടി മണ്ഡലം പ്രസിഡന്റ് വി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.മാത്യു സേവ്യര്‍, പി.ജെ. മാത്യു, സി.എ.ജോസഫ്, എം.എ.ജോസ്, ടി.പി.പ്രസന്നന്‍, മാരി ടി ജെ , ഷാജി ഫിലിപ്പ്, ആലീസ് തോമസ്, റീത്താമ്മ തോമസ്സ്, എം.ജെ. തൊമ്മച്ചന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *