സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023-24ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലതലത്തില്‍ ഒന്നാം സ്ഥാനം.സി.എച്ച്.എസ്.എസ് ചട്ടഞ്ചാലും രണ്ടാം സ്ഥാനം ജി.എച്ച്.എസ് തച്ചങ്ങാടും മൂന്നാംസ്ഥാനം എസ്.എ.ടി.എച്ച് ‘എസ്.എസ് മഞ്ചേശ്വരവും നേടി. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്രായ സ്‌കൂളുകള്ക്ക്യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി നല്‍കും. ജൂലൈ ആറിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 120ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.