ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് ജില്ലാ ഭരണ സംവിധാനവും കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേര്‍ന്ന് ഇന്ന് (ജൂണ്‍ 19ന് ) രാവിലെ 11ന് വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനവും പി.എന്‍.പണിക്കര്‍ അനുസ്മരണവും സംഘടിപ്പിക്കും. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. എ.ഡി.എം കെ.വി ശ്രുതി അധ്യക്ഷത വഹിക്കും. മഹാകവി പി. കവിതാ പുരസ്‌കാര ജേതാവ് ദിവാകരന്‍ വിഷ്ണുമംഗലം മുഖ്യപ്രഭാഷണം നടത്തും. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഇ. ജനാര്‍ദ്ദനന്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തും. ജില്ലാ വിദ്യാഭ്യസ ഉപ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് വി. ദിനേശ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.