രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മലയോരത്ത് വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാന്‍ എത്തി

രാജപുരം: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മലയോര മേഖലയായ കോടോം ബേളൂര്‍,കള്ളാര്‍, പനത്തടി പഞ്ചാത്തുകളിലെ വിവിധ ടൗണുകളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി തന്നെവന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാനെത്തി.യു ഡി എഫ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, രാജു കട്ടക്കയം, കൂക്കള്‍ ബാലകൃഷ്ണന്‍, സി വി ഭാവനന്‍, പി വി സുരേഷ്, മധുസൂദനന്‍ ബാലൂര്‍, ബി പി പ്രദീപ് കുമാര്‍, ലക്ഷ്മി തമ്പാന്‍, ബി ബാലകൃഷ്ണന്‍ ബാലൂര്‍, കെ വി ഗോപാലന്‍, എം എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, കെ ജെ ജെയിംസ്, ഇബ്രാഹിം പാണത്തൂര്‍, മധുസൂദനന്‍ റാണിപുരം തുടങ്ങിയവര്‍ എം പി യൊടെപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *