രാജപുരം: : മലയോര ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും സംഗമഭൂമിയായ കോളിച്ചാല്‍ ടൗണില്‍ ഫെഡറല്‍ ബാങ്ക് സ്ഥാപിച്ച എ ടി എം ഒരു മാസത്തിലധികമായി ഇടപാടുകാര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിലാണ്. എടിഎം കൗണ്ടറില്‍ പണം ഇടപാട് നടത്താന്‍ എത്തുന്ന നിരവധി ഇടപാടുകാര്‍ നിരാശരായി തിരിച്ചു പോകുന്ന കാഴ്ച നിത്യ സംഭവമാണ്. ഇത് സംബന്ധിച്ച് ഫെഡറല്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സ്വകാര്യ ഏജന്‍സിക്കാണ് എ ടി എം കൗണ്ടറിന്റെ മെയിന്റനന്‍സ് ചുമതല എന്നും , ഇക്കാര്യത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ് എന്നുമാണ് ബാങ്ക് അധികൃതരുടെ നിലപാട്.സമീപത്തായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ എ ടി എം കൗണ്ടര്‍ ഉണ്ടെങ്കിലും അവിടെയും ഇടപാടുകാര്‍ക്ക് കൃത്യമായ സേവനം ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട് . ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു . യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു . ജസ്റ്റിന്‍ തങ്കച്ചന്‍ , ,സെബാന്‍ കാരക്കുന്നേല്‍, ജോസ് മോന്‍ തോപ്പുകാലായില്‍, എന്നിവര്‍ സംസാരിച്ചു.