സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു

രാജപുരം :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അഗ്‌നിസുരക്ഷയും പ്രതിരോധവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസ്സ് നടത്തി. കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി. വി.പവിത്രന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. അപകടസഹാചര്യങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രുഷകളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.ക്ലാസ്സില്‍ ദുരന്തസാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലും പ്രതിരോധപ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് വിവിധ സുരക്ഷ ഉപകരണങ്ങളാല്‍ ഡെമോണ്‍സ്‌ട്രേറ്റഷന്‍ ചെയ്തു .തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കി.ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷത വഹിച്ചു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ സ്വാഗതവും. അധ്യാപകന്‍ പി. രാജന്‍ നന്ദിയും പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *