പെരിയ : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍കൃഷി വികസന ലക്ഷ്യത്തോടെ കൃഷിക്കാരെ സഹായിക്കുന്നതിനായിപതിനൊന്നര ലക്ഷം രൂപ ചെലവില്‍ പെരിയ ആഗ്രോ സര്‍വീസ് സെന്ററിലേക്ക് ട്രാക്ടര്‍ കൈമാറുന്ന ചടങ്ങ് നടന്നു. പുല്ലൂര്‍ പെരിയ കൃഷിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ പെരിയ ആഗ്രോ സര്‍വീസ് സെന്റര്‍ പ്രസിഡണ്ട് എം. മോഹനന്‍ ആയമ്പാറ, എം.ജയചന്ദ്രന്‍ എന്നിവര്‍ക്ക് താക്കോല്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് എ.ഡി. എ. ഡോക്ടര്‍ ഷീബ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. കാര്‍ത്യായനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ. സീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍, ബി.ഗീത, എം.ജി. പുഷ്പ, ലക്ഷ്മി തമ്പാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍മാരായ സുമ കുഞ്ഞികൃഷ്ണന്‍, പി. പ്രീതി,കൃഷി ഓഫീസര്‍ പി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും ഫെസിലിറ്റേറ്റര്‍ നഫീസത്ത് ബീവി നന്ദിയും പറഞ്ഞു.