രാജപുരം: യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി രാജപുരം വ്യാപാരഭവനില്‍ വെച്ച് യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ വിനോദ് കപ്പിത്താന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, മാര്‍ട്ടിന്‍ എബ്രഹാം, രതീഷ് കാട്ടുമാടം, രജിത രാജന്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എം.എം.സൈമണ്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ സിജോ അമ്പാട്ട്, ബ്ലോക്ക് മെമ്പര്‍ സി.രേഖ, ഐ യൂ എം എല്‍ വൈസ് പ്രസിഡന്റ് എം.എം .മജീദ് , മണ്ഡലം വൈസ് പ്രസിഡന്റ് ബി.അബ്ദുള്ള, കെ എസ് യു കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ജെര്‍മിയ ബെന്‍ ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.