പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം പണി ഇനിയും വൈകിപ്പിക്കരുതെന്ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് കണിയമ്പാടി പ്രാദേശിക സമിതി പൊതുയോഗം ആവശ്യപ്പെട്ടു.കാസര്‍കോട് ജില്ലയെ എയിംസ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അമ്പു ഞെക്ലി ഉദ്ഘാടനം ചെയ്തു. കരുണന്‍ കണിയമ്പാടി അധ്യക്ഷനായി. ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് രവി കളനാട്, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്,വി. ആര്‍. ശശിധരന്‍, പ്രാദേശിക മാതൃസമിതി പ്രസിഡന്റ് ദാക്ഷായണി ദാമോദരന്‍, സെക്രട്ടറി പുഷ്പ ജയകൃഷ്ണന്‍, വി. ആര്‍. ഗംഗാധരന്‍, ബാലചന്ദ്രന്‍ കണിയമ്പാടി എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍ : കരുണന്‍ കണിയമ്പാടി (പ്രസി.), ശശി കണിയമ്പാടി, മുരളി കണ്ണംകുളം (വൈ. പ്രസി.), വി. ശശീന്ദ്രന്‍ (സെക്ര.), ബാലചന്ദ്രന്‍ കണിയമ്പാടി, എ. വി. ചന്ദ്രന്‍ (ജോ. സെക്ര.), വി. രവീന്ദ്രന്‍ (ട്രഷ.).