രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാനം ചെയ്തു.
ഹരിപ്പാട് ( ആലപ്പുഴ); ഹരിപ്പാട് സബര്‍മതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ബ്രഡ് നിര്‍മ്മാണ യൂണിറ്റ് നല്‍കി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷന്‍. സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്ഥാപിച്ച ബ്രഡ് നിര്‍മ്മാണ യൂണിറ്റും, പുതിയതായി ആരംഭിച്ച ഫിസിയോതെറാപ്പി സെന്ററും രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഏറെ കരുതല്‍ വേണ്ട സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹായവുമായി എത്തിയ അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷന്‍ സാരഥികളായ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദിന്റേയും, അദ്ദേഹത്തിന്റെ പത്‌നിയും ടേബിള്‍സ് ഫുഡ് കമ്പനി എംഡിയുമായ ഫെഷീന യൂസഫലിയുടേയും പ്രവര്‍ത്തനം മാതൃകാ പരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ സ്‌കൂളിലെ 110 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്രഡ് നിര്‍മ്മാണത്തിന് വേണ്ട പരിശീലനം നല്‍കും. തുടര്‍ന്ന് ഇവര്‍ തന്നെ നിര്‍മ്മിക്കുന്ന ബ്രഡുകള്‍ വിപണനം നടത്തി ലഭിക്കുന്ന ലാഭം കുട്ടികള്‍ക്ക് തന്നെ നല്‍കുകയും ചെയ്യും.
സബര്‍മതി ചെയര്‍മാന്‍ ജോണ്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷന്‍ പ്രതിനിധി ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്, മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അഡ്വ ഗായത്രി. സബര്‍മതി ട്രസ്റ്റ് അംഗങ്ങളായ ഷംസുദ്ദീന്‍ കായല്‍പ്പുറം, രാജലക്ഷ്മി സി, സി പ്രസന്ന കുമാരി, ഗിരീഷ് സുകുമാരന്‍, എസ് രാജേന്ദ്രക്കുറുപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ മിനി സാറാമ്മ ഫൗണ്ടേഷന്‍ പ്രതിനിധി സനീര്‍ പി.എ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എസ് ദീപു സ്വാഗതവും, പ്രിന്‍സിപ്പള്‍ എസ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.
ഫോട്ടോ കാപ്ഷന്‍; ഹരിപ്പാട് സബര്‍മതി സ്‌പെഷ്യല്‍ സ്‌കൂളിന് അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷന്‍ നല്‍കിയ ബ്രഡ് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎല്‍എ നിര്‍വ്വഹിക്കുന്നു. ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്, ഫൗണ്ടേഷന്‍
പ്രതിനിധി സനീര്‍ പി.എ എന്നിവര്‍ സമീപം.