പാലക്കുന്ന് : കപ്പലോട്ടക്കാരുടെ സംഘടനയായ നുസിയുടെ കാസറഗോഡ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി.
‘നുസി സങ്കല്‍പ്, നുസി സദാ ബഹാര്‍ ‘പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ടയുടെ പരിസരങ്ങളില്‍ വേപ്പ് മരം നടില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്‌റീന്‍ വഹാബ്,വാര്‍ഡ് അംഗം അബ്ദുള്ള, നുസി വനിതാ ദേശീയ സമിതി പ്രതിനിധി സ്വപ്ന മനോജ്, ദേശീയ സമിതി അംഗം രാജേന്ദ്രന്‍ മുദിയക്കാല്‍, കാസറഗോഡ് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ പ്രസിഡന്റ് പി. വി.ജയരാജ്, ട്രഷറര്‍ മനോജ് വിജയന്‍, കെ. എ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.രാജേഷ് ചന്തു,വിശ്വംഭരന്‍ പാലക്കില്‍, എ. കെ. ഇബ്രാഹിം, ഷാജേഷ് ശങ്കരന്‍, പ്രവീണ്‍ബാബു ചിത്താരി, മുരളീധരന്‍ നാലാംവാതുക്കല്‍, പി.വി. വിനോദ്കുമാര്‍, ശ്രീജിത്ത് ബാലകൃഷ്ണന്‍, അലോഷ് പനയാല്‍, അഞ്ജലി അശോക്, രാജേന്ദ്രന്‍ രഘു, ലതിക സുരേന്ദ്രന്‍, രമ്യ വിനോദ്, നിഖില സുജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ് അറിയിച്ചു.