രാജപുരം: പനത്തടി ഫോറസ്റ്റ് സെക്ഷന്‍ ഓപ്പറേഷന്‍ പരമ്പരകളുടെ ഭാഗമായി നീണ്ട നാളായിനിരീക്ഷണത്തിലായിരുന്ന നായട്ടുകാരന്‍ കുണ്ടുപ്പള്ളി ജോസും സംഘവും കഴിഞ്ഞ ദിവസം രാത്രി പനത്തടി സെക്ഷന്റെ റാണിപുരം കുണ്ടുപള്ളി ഭാഗത്ത് വെച്ച് പിടിയിലായി. ജോസിനോടൊപ്പം കോളിച്ചാല്‍ പുത്തന്‍പുരയില്‍ ജന്റില്‍ ജോര്‍ജ്, പുന്നതാനത്ത് അജു മേത്, പനത്തടി ഞാറക്കാട്ട് സോണി തോമസ്, തൃശ്ശൂര്‍ കണ്ണാറ മൂപ്പാട്ടില്‍ സ്വദേശി റിച്ചാര്‍ഡ് എല്‍ദോസ് എന്നിവരാണ് പിടിയിലായത്. സംഘത്തിന്റ കൈയ്ക്കല്‍ നിന്ന് ഒരു തോക്കും തിരകളും, താര്‍ ജീപ്പും പിടിച്ചെടുത്തിട്ടുണ്ട്. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പാ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അഭിജിത്ത് എം പി, വിഷ്ണു, വിമല്‍, വിനീത്, സന്തോഷ് എന്‍ കെ, ഡ്രൈവര്‍ ഗിരീഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.