ലോക കേരള സഭ ഇന്നും നാളെയും ജൂണ്‍ 14, 15 നിയമസഭാ മന്ദിരത്തില്‍

ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും(ജൂണ്‍ 14, 15) നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും. ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി
കേരളീയ പ്രതിനിധികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും.രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. മുദ്രാഗാനത്തിനും ദേശീയ ഗാനത്തിനും ശേഷം 9.35ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു ലോക കേരള സഭാ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഉദ്ഘാടന ചടങ്ങില്‍ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമര്‍പ്പിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും ചടങ്ങില്‍ പങ്കെടുക്കും. കേരള മൈഗ്രേഷന്‍ സര്‍വെ റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രിക്കു കൈമാറും. ഉച്ചയ്ക്കു രണ്ടു മുതല്‍ വിഷയാടിസ്ഥിത ചര്‍ച്ചകളും മേഖലാ സമ്മേളനങ്ങളും നടക്കും. വൈകിട്ട് 5.15നു നടക്കുന്ന ചടങ്ങില്‍ ലോക കേരളം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.15നു രാവിലെ 9.30 മുതല്‍ മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങും 10.15 മുതല്‍ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടിങ്ങും നടക്കും. വൈകിട്ട് 3.30നു മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. തുടര്‍ന്നു സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ലോക കേരളസഭാ സമ്മേളനത്തിനു സമാപനമാകും.എട്ടു ചര്‍ച്ചാ വിഷയങ്ങള്‍ ; ഏഴു മേഖലാടിസ്ഥിത ചര്‍ച്ചകള്‍ ഏഴു മേഖലകളെ അടിസ്ഥാനമാക്കിയുള്ള മേഖലാ ചര്‍ച്ചകളും പ്രവാസികളുമായി ബന്ധപ്പെട്ട എട്ടു വിഷയങ്ങളുമാകും ഇത്തവണത്തെ ലോക കേരള സഭ ചര്‍ച്ച ചെയ്യുക. 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍ക്കു പുറമേ ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യവികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍, കേരള വികസനം – നവ മാതൃകകള്‍, വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴില്‍ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിവയാണു നാലാം ലോക കേരള സഭയുടെ ചര്‍ച്ചാ വിഷയങ്ങള്‍. ഗള്‍ഫ്, ഏഷ്യ പസഫിക്, യൂറോപ്പ് ആന്‍ഡ് യുകെ, അമേരിക്ക, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍, തിരികെയെത്തിയ പ്രവാസികള്‍ എന്നിവയാണു മേഖലാ വിഷയങ്ങള്‍. 14ന് ഉച്ചയ്ക്കു രണ്ടു മുതല്‍ വിഷയാടിസ്ഥാനത്തിനുള്ള ചര്‍ച്ചകളും 3.45 മുതല്‍ മേഖലാ സമ്മേളനങ്ങളും ആരംഭിക്കും.15നു രാവിലെ 9.30 മുതല്‍ മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങും 10.15 മുതല്‍ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടിങ്ങും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *