ഹോസ്ദുര്‍ഗ് ജില്ലാ ജയില്‍ ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സില്‍ 63666 രൂപയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈമാറി. ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. ലൈബ്രറി കണ്‍സില്‍ ജോ. സെക്രട്ടറി ടി. രാജന്‍, നോബി സെബാസ്റ്റ്യന്‍, എം.വി. സന്തോഷ്‌കുമാര്‍ , പ്രതീഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. കഥാരചന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം .കെ.വി കുഞ്ഞിരാമന്‍ വിതരണം ചെയ്തു.