ശ്രീലങ്കയിലെ കൊളംബോയില്‍ രാജ്യന്തര മാസ്റ്റേഴ്‌സ് അത് ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന ഇ. ബാലന്‍ നമ്പ്യാര്‍ക്ക് കാസറഗോഡ് ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയഷന്‍ ഇന്ന് നീലേശ്വരത്ത് യാത്രയയപ്പ് നല്‍കി;

ഇന്റര്‍സിറ്റി എക്‌സ്പ്രസിന് യാത്ര തിരിച്ച ഇദ്ദേഹത്തിന് അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും നീലേശ്വരം റയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് യാത്രയയപ്പ് നല്‍കിയത് ഡിഎഫ്ആര്‍എ ജില്ലാ പ്രസിഡന്റാണ് ബാലന്‍ നമ്പ്യാര്‍. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി. രാജീവ് കാലിക്കടവ് ഇദ്ദേഹത്തെ പൊന്നാടയണിയിച്ചു. സെക്രട്ടറി സുരേഷ് മാസ്റ്റര്‍ ഉദിനൂര്‍ പൂച്ചെണ്ട് സമ്മാനിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ മണി ചാളക്കടവ്, സോബി കടുമേനി, അജേഷ് നരിക്കാട്ട്, ഇ.വി.മധു കാലിക്കടവ്, പി.സജിത്ത് ഗോവിന്ദ് പള്ളിക്കര, കൃഷ്ണന്‍ പുതുക്കൈ എന്നിവര്‍ പ്രസംഗിച്ചു. യാത്രയില്‍ ബാലന്‍ മാസ്റ്ററെ അനുഗമിക്കുന്ന സഹധര്‍മിണി ഗിരിജ ടീച്ചര്‍, കൊളംബോ അത് ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന കരിന്തളത്തെ ബിജു – ശ്രുതി ദമ്പതികള്‍ക്കും ആശംസകള്‍ നേര്‍ന്നു. 78 കാരനായ ബാലന്‍ നമ്പ്യാര്‍ കാറ്റഗറി 75 – 80 ല്‍ ട്രാക്ക് ഇനങ്ങളില്‍ 100, 200, 5000 മീറ്റര്‍ നടത്തത്തിലാണ് പങ്കെടുക്കുന്നത്. ജൂണ്‍ 15, 16 തീയതികളിലാണ് കൊളംബോ അത് ലറ്റിക് മീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *