കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംമ്പകേശ്വര ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ വാര്‍ഷിക ദിനം ഇന്ന് രാവിലെ 11 മണിക്ക് മൂലസ്ഥാനത്തു് നടന്നു. തൃക്കണ്ണാട് ക്ഷേത്ര മേല്‍ഷാന്തി നവീന്‍ ചന്ദ്ര കാര്‍ത്തിക യുടെ കാര്‍മികത്വത്തില്‍ ആയിരുന്നു പൂജാകര്‍മ്മങ്ങള്‍ നടന്നത്. അനേകം ഭക്തജനങ്ങള്‍ നാഗ പ്രതിഷ്ഠക്ക് മുമ്പില്‍ പ്രാര്‍ത്ഥനകള്‍ നടത്തി പ്രസാദം സ്വീകരിക്കുകയുണ്ടായി. ക്ഷേത്ര ദേവസ്വം ബോര്‍ഡ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചെയര്‍മാന്‍, ദേവസ്വം ട്രസ്റ്റി അംഗങ്ങള്‍, ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, മാതൃസമിതി ഭാരവാഹികള്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.