രാജപുരം: രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിയുക്ത എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷത വഹിക്കുകയും ജുബിലി ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.

ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അക്കാദമിക വര്‍ഷ ഉദ്ഘാടനവും മാസ്റ്റര്‍ പ്ലാന്‍ പ്രകാശശനവും ചെയ്തു.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ സന്നിഹിതനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, പഞ്ചായത്തംഗം വനജ ഐത്തു, പി ടി എ പ്രസിഡന്റ് പ്രഭാകരന്‍ കെ എ, ഹെഡ്മാസ്റ്റര്‍മാരായ അബ്രാഹാം ഒ എ, അബ്രാഹം കെ ഒ, ജൂബിലി സ്‌നേഹ വീട് കമ്മിറ്റി കണ്‍വീനര്‍ ജയിന്‍ പി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് അരിച്ചിറ സ്വാഗതവും മിനി ജോസഫ് നന്ദിയും പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആമുഖ പ്രസംഗം നടത്തി. ജുബിലി ലോഗോ ഡിസൈന്‍ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദന പി നായര്‍ക്കും ശ്ലോഗണ്‍ തയ്യാറാക്കിയ അധ്യാപകന്‍ ജോണ്‍ എം കെ ക്കും നിയുക്ത എം പി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിനി അല്‍ന ബാബു സംഗീതം ആലപിച്ചു, മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു.