രാജപുരം: മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി ,പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും, സി എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍, ഡി സി സി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം സൈമണ്‍, ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ സി, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ജര്‍മിയ ബെന്‍ ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു, മണ്ഡലം സെക്രട്ടറി ശ്രീവിദ്യ പി സ്വാഗതവും, ട്രഷറര്‍ പ്രിയ ഷാജി നന്ദിയും പറഞ്ഞു.