കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ നിന്നും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കും യൂണിവേഴ്‌സിറ്റി റാങ്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്കും 100% വിജയം കരസ്ഥമാക്കിയ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും അനുമോദന പരിപാടിയും സംഘടിപ്പിച്ചു.മുന്‍ എം.എല്‍.എയും സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനുമായ കെ. പി.സതീഷ് ചന്ദ്രന്‍പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. സമീര്‍ അഹമ്മദ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് കൈകാര്യം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ്, ഹരിത നാലപ്പാടം എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.