പാലക്കുന്ന്: പാലക്കുന്ന് കഴകം ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രശ്‌നോത്തരി മത്സരം നടത്തി. കുട്ടികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രാദേശികസമിതി ഓഫീസില്‍ നടത്തിയ പ്രദേശികസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.വി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.മാതൃസമിതി പ്രസിഡന്റ് ജയന്തി അശോക് അധ്യക്ഷയായി. പാര്‍വതി പ്രഭാകരന്‍, ഗൗതം എസ് മണിയോട്ട്, വിഷ്ണു പ്രിയശങ്കര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ പി.വി. ചിത്രഭാനു, പ്രാദേശിക സമിതി പ്രസിഡന്റ് പി.വി. അശോക് കുമാര്‍, പ്രാദേശിക സമിതി സെക്രട്ടറി പ്രഭാകരന്‍ തെക്കേക്കര, കാര്‍ത്യായനി ബാബു, പി.വി.സുമതി, ശ്രീസ്ഥ രാമചന്ദ്രന്‍, ഉഷ, ബിന്ദു, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു .