സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തനം തുടരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.കണ്‍ട്രോള്‍ റൂം അധികൃതര്‍ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കുന്നത്. 0471 2317214 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.
മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.