കോട്ടിക്കുളം: ശക്തമായ കടല്‍ തിരമാലകളാല്‍ ഇന്നലെ മണ്ണ് മാന്തി ട്രാക്ടര്‍ ഉപോയോഗിച്ച് ഉണ്ടാക്കിയ ഓവ് ചാല്‍ പൂര്‍ണ്ണമായും അടഞ്ഞു പോവുകയും, ഇന്നുണ്ടായ കൂറ്റന്‍ തിരമാലകളാല്‍ വീണ്ടും കടല്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ് കോട്ടിക്കുളം മാളിക വളപ്പിലെ 3 വീടുകള്‍. ഇന്നും മണ്ണ് മാന്തി ട്രാക്ടര്‍ ഉപയോഗിച്ച വീണ്ടും ഓവ് ചാലുകള്‍ ഉണ്ടാക്കി കടല്‍ വെള്ളം കടലിലേക്ക് തിരിച്ചു വിട്ടു. കോട്ടിക്കുളം ശ്രീ കുറുമ്പ ക്ഷേത്ര ഭരണ സമിതിയാണ് മണ്ണ് മാന്തി ട്രാക്ടര്‍ ഏര്‍പ്പാട് ചെയ്തത്. ഇത് എത്ര നാള്‍ തുടരേണ്ടി വരുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാനുള്ളത്. ഒരിക്കല്‍ കരയിലെ പൂഴി കടല്‍ കൊണ്ട് പോയതിന് ശേഷം കര താഴ്ന്ന ലെവലില്‍ വന്നാല്‍ മാത്രമേ ഓവ് ചാലില്ലാതെ കടല്‍ വെള്ളം
കടലിലേക്ക് പോവുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.