മുസ്ലിം സര്‍വീസ് സൊസൈറ്റി ഉത്തര മേഖല സമ്മേളനം കണ്ണൂരില്‍;

കാസര്‍കോട്:മുസ്ലിം സര്‍വീസ് സൊസൈറ്റി ഉത്തര മേഖല സമ്മേളനം ജൂലൈ ആദ്യവാരത്തില്‍ കണ്ണൂരില്‍ വെച്ച് നടത്തുവാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. കണ്ണൂര്‍,കാസര്‍ഗോഡ്,കോഴിക്കോട്, വയനാട്, ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, യൂത്ത് വിങ് – വനിതാ പോഷക സംഘടനാ ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ പൊയിലൂര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായി അഡ്വ: പി.വി.സൈനുദീന്‍ (ചെയര്‍മാന്‍), വി.കെ.പി. ഇസ്മായില്‍ ഹാജി, മന്‍സൂര്‍ അഹമ്മദ്, പി.അബ്ദുല്‍ റസാക്ക്, മനാഫ് വയനാട്,(വൈസ് ചെയര്‍മാന്മാര്‍). പി.എം.അബ്ദുല്‍ നാസര്‍ കാഞ്ഞങ്ങാട് (ജനറല്‍ കണ്‍വീനര്‍). ആര്‍.പി.അഷ്റഫ്, എം.സക്കറിയ, അഷ്റഫ് പാറക്കണ്ടി, കബീര്‍ ചെര്‍ക്കള, (കണ്‍വീനര്‍) വി.പി.എ. പൊയിലൂര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുല്‍ നാസര്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. യോഗത്തില്‍ ആര്‍.പി.അഷ്റഫ്, മനാഫ് വയനാട്, വി.കെ.പി. ഇസ്മായില്‍, എം.സക്കറിയ, സി എച്ച് സുലൈമാന്‍, എ. കെ. ഇസ്മായില്‍ മാസ്റ്റര്‍, ഷെരീഫ് കോഴിക്കോട്, കെ.ഹമീദ്, കെ. മുസ്തഫ മാസ്റ്റര്‍, ഡോക്ടര്‍ പി. മൊയ്തു, എ.കെ അബ്ദുല്ല, ഇബ്രാഹിം പുനത്തില്‍, പി.എം ബഷീര്‍, എന്നിവര്‍ പ്രസംഗിച്ചു. അഡ്വക്കേറ്റ് പി.വി.സൈനുദീന്‍ സ്വാഗതവും, പി.അബ്ദുല്‍ റസാക്ക് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *