രാജപുരം: നാടിന് മാതൃകയായി കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ രമേശന്‍ ( ബാബു ).ചുള്ളിക്കര ചാലിങ്കാല്‍ പാലത്തിന് മുകളില്‍ ശക്തമായ മഴയില്‍ വന്നടിഞ്ഞ് കൂടിയ മണ്ണും, ചെളിയും സ്വന്തമായി കോരി മാറ്റിയാണ് രമേശന്‍ നാടിനു മാതൃകയായത്. പാലത്തിന്റെ അരികിലൂടെ വെള്ളം പോകേണ്ട പൈപ്പുകള്‍ ചെളി നിറഞ്ഞ് അടഞ്ഞതു കാരണം മഴ പെയ്യുമ്പോള്‍ വെള്ളം കെട്ടി കിടക്കുമായിരുന്നു. ഇതിലൂടെ കടന്നു വരുന്ന വലിയവാഹനങ്ങള്‍ വെള്ളത്തിലൂടെ ചീറി പായുമ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കടക്കം ഭീഷണി തന്നെ യായിരുന്നു.കഴിഞ്ഞ ദിവസം കൊട്ടോടി പാലത്തിന്റെ മുകളിലുള്ള ചെളിയും ഇദ്ദേഹം കോരി മാറ്റിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ഇദ്ദേഹം നാട്ടുകാര്‍ക്ക് വേണ്ടി ഒട്ടനവധി സഹായങ്ങള്‍ ചെയ്തും നാട്ടിന് എന്നും പരോപകാരിയാണ്.