കോണ്‍ഗ്രസ്സ് കള്ളര്‍ മണ്ഡലം മുന്‍ പ്രസിഡന്റ്ഫിലിപ്പ് ഓണശ്ശേരില്‍ ന്റെ 7 -ാം ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

രാജപുരം:കോണ്‍ഗ്രസ്സ് കള്ളര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ഫിലിപ്പ് ഓണശ്ശേരില്‍ ന്റെ 7 -ാം ചരമ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ്സ് കള്ളാര്‍ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സിജോ ടി ചാമക്കാല അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കുട് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ , പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അശ്വിന്‍ എം, രേഖ സി , പ്രിയ ഷാജി , പി എ ആലി, ഒ ടി ചാക്കോ, ജോസ് കൊച്ചു കുന്നേല്‍, സണ്ണി അന്തിക്കാട്, എന്‍ എം കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *