കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന്-മൊഗര്‍ മസ്ജിദ് റോഡിന്റെയും ചൗക്കി-കുന്നില്‍-മജല്‍-ഉജിര്‍ക്കര റോഡിന്റെയും വികസനത്തിനായി 4.16 കോടി രൂപയുടെ പദ്ധതികള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയതായി കല്ലട്ര മാഹിന്‍ എം.എല്‍.എ അറിയിച്ചു.
കോട്ടക്കുന്ന്‌മൊഗര്‍ മസ്ജിദ് റോഡിന് 2.23 കോടി രൂപയും 1.4 കിലോമീറ്റര്‍ നീളമുള്ള ചൗക്കികുന്നില്‍മജല്‍ഉജിര്‍ക്കര റോഡിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ വികസനത്തിന് 1.93 കോടി രൂപയുമാണ് അനുവദിച്ചത്.
റോഡുകള്‍ തകര്‍ന്നതിനാല്‍ യാത്രാദുരിതം നേരിടുന്ന പ്രദേശവാസികള്‍ക്ക് പദ്ധതികള്‍ ആശ്വാസമാകും. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി