തെരുവുവിളക്കുകള്‍ കത്തുന്നില്ല; യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി

ബോവിക്കാനം: മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞിക്ക് നിവേദനം നല്‍കി.

തെരുവുവിളക്കുകള്‍ കത്താത്തത് മൂലം രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പ്രവര്‍ത്തനരഹിതമായ തെരുവുവിളക്കുകള്‍ എത്രയും വേഗം നന്നാക്കി ജനങ്ങളുടെ യാത്രാസുരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് പത്തനടുക്കം , യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് പാണൂര്‍ ജിതിന്‍ പുതിയവീട്, വിഷ്ണു ഇരിയണ്ണി എന്നിവര്‍ നിവേദനം നല്‍കുന്നതില്‍ പങ്കെടുത്തു.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഇത്തരം അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളില്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *