പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് ഇന്നലെ (24) തുടക്കമായി.ഭണ്ഡാര വീട്ടില്‍ അതിനായി ഒരുക്കിയ വേദിയില്‍ ക്ഷേത്ര സ്ഥാനികരുടെ സാനിധ്യത്തില്‍ സുനീഷ് പൂജാരി ദീപം കൊളുത്തി.ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ.രാജേന്ദ്രനാഥ് സ്വാഗതമരുളി.ശ്രീമദ് ഭഗവദ്ഗീത അധ്യായം 4 ജ്ഞാനകര്‍മ സന്യാസയോഗം വിഷയത്തില്‍ ആദ്യത്തെ മൂന്ന് ദിവസം ഇ എം. ആദിദേവും (ശ്രേഷ്ഠ ഭാരതം അമൃത ടിവി രാമായണം റിയാലിറ്റി ഷോ ഫെയിം)
തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ തന്നിമംഗലത്ത് ഉണ്ണികൃഷ്ണവാര്യരുമായിരിക്കും യജ്ഞാചാര്യര്‍.സമാപന ദിവസമായ 30ന് ഇവര്‍ രണ്ടുപേരും ചേര്‍ന്നായിരിക്കും പ്രഭാഷണം നടത്തുക. എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ 6 വരെയാണ് ഗീതാജ്ഞാന യജ്ഞം നടക്കുക.ക്ഷേത്രം യുഎ ഇ കമ്മിറ്റിയുടെ സമര്‍പ്പണമായി 2008 ല്‍ ആരംഭിച്ചതാണിത്.