കൊക്കോ വിലയില്‍ വന്‍ ഇടിവ്;

റെക്കോഡ് വിലയില്‍ നീങ്ങിയ കൊക്കോ വിലയില്‍ വന്‍ ഇടിവ്. മാസാരംഭത്തില്‍ ഹൈറേഞ്ച് ചരക്ക് കിലോ 1070 രൂപ വരെ ഉയര്‍ന്നിരുന്നു.പുതിയ കായകള്‍ വിളവെടുത്ത് സംസ്‌കരണം പൂര്‍ത്തിയാക്കിയതിനു ശേഷം വിലനിലവാര ഗ്രാഫ് താഴുകയായിരുന്നു. ഉല്‍പന്ന വില കിലോ 650 രൂപ വരെ താഴ്ന്നത് കര്‍ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.വാരാവസാനം ഹൈറേഞ്ചിലെ ചെറുകിട കര്‍ഷകര്‍ കായ ഉണക്കാന്‍ നില്‍ക്കാതെ പച്ച കൊക്കോ വിറ്റുമാറാനും തിടുക്കം കാണിച്ചു. അതിന്റെ വിലയാവട്ടെ, ഈ അവസരത്തില്‍ കിലോ 200-220 രൂപയിലേക്ക് ഇടിഞ്ഞു. നേരത്തെ നിരക്ക് 370-400 രൂപ വരെ ഉയര്‍ന്നിരുന്നു. മാസം പകുതി പിന്നിടുന്നതോടെ കുടുതല്‍ ചരക്ക് വില്‍പനക്ക് ഇറങ്ങാന്‍ ഇടയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സന്ദര്‍ഭത്തില്‍ കൊക്കോ വില കിലോ 220 രൂപ മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *