പാലക്കുന്ന് : തെക്കേക്കര ചെണ്ടാസ് കുടുംബസംഗമം നടത്തി. നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. പ്രവാസികളില്‍ ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. മാധവിഅമ്മ സംഗമം ഉദ്ഘാടനം ചെയ്തു. പുരുഷോത്തമന്‍ ചെണ്ട അധ്യക്ഷനായി.ഉദയമംഗലം സുകുമാരന്‍, ആകാശ്, രാജു ചട്ടഞ്ചാല്‍, ദിനേശന്‍, ഗണേശന്‍, അംബിക, വിശാലാക്ഷി, കോരന്‍ പാക്കം എന്നിവര്‍ പ്രസംഗിച്ചു.കുടുംബത്തിലെ തലമുതിര്‍ന്ന അംഗങ്ങളായ മാധവിഅമ്മ, പി.വി. കാര്‍ത്യായനി, ലക്ഷ്മി കുമാരന്‍, പി. വി.ലക്ഷ്മി,പി. വി. മോഹനന്‍, ഉദയമംഗലം സുകുമാരന്‍ എന്നിവരെ പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു. വിവിധ പരീക്ഷകളിലും കായിക മത്സരങ്ങളിലും മികവ് തെളിയിച്ചവരെ അനുമോദിച്ചു. കലാപരിപാടികളും മത്സരങ്ങളും നടത്തി. സംഗമത്തിന്റെ ഭാഗമായി അര്‍ഹരായ കുടുംബത്തെ കണ്ടെത്തി സാമ്പത്തിക സഹായം നല്‍കും