പാലക്കുന്ന് : പാലക്കുന്ന്-കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16,17 തീയതികളില്‍ നടക്കും. 16ന് രാവിലെ നടതുറന്ന് ശുദ്ധികലശ കര്‍മങ്ങള്‍ക്ക് ശേഷം ഗണപതിഹോമം.9 ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭജന സമിതിയുടെ ഭജന. വൈകുന്നേരം 4ന് ദൈവത്തെ മലയിറയ്ക്കല്‍. 5ന് മടപ്പുര മാതൃസമിതിയുടെ നേതൃത്വത്തില്‍ കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുമുല്‍കാഴ്ച ഘോഷയാത്ര പുറപ്പെടും. തിരുവപ്പന ദേവന്റെ തിരിമുടിയാണ് സമര്‍പ്പിക്കുക.സന്ധ്യയ്ക്ക് സന്ധ്യാവെള്ളാട്ടം. 8.30ന് കളിക്കപ്പാട്ട്, സന്ധ്യാവേല, കലശം എഴുന്നള്ളിപ്പ്, വെള്ളക്കെട്ടല്‍. 17ന് രാവിലെ 5.30ന് തിരുവപ്പന വെള്ളാട്ടത്തിന്റെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം.3ന് ദൈവത്തിനെ പാടിപൊലിപ്പിച്ച് മലകയറ്റലോടെ സമാപിക്കും.