വെള്ളിക്കോത്ത് തായ്‌ക്വോണ്‍ഡോ അക്കാദമി രക്ഷാകര്‍തൃ കൂട്ടായ്മ കുട്ടികള്‍ക്കായി ഫോക്കസ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നെഹ്‌റു ബാലവേദി സര്‍ഗ്ഗ വേദി ഹാളില്‍ നടന്ന പരിപാടി ഹോസ്ദുര്‍ഗ് എസ്.ഐ. എം. ടി.പി സെയ്ഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജെ. സി. ഐ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ വി. വേണുഗോപാല്‍ പരിശീലന ക്ലാസ് എടുത്തു. വി. വി.മധു, കുമാരന്‍ കോമരം എന്നിവര്‍ സംസാരിച്ചു. ടി.വി. ദേവീദാസ് സ്വാഗതവും രവീന്ദ്രന്‍ മുല്ലത്തോടി നന്ദിയും പറഞ്ഞു.