പാലക്കുന്ന് : പാലക്കുന്നിലേയും പരിസര പ്രദേശങ്ങളിലേയും ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുവാന്‍ ആറാട്ടുകടവ് മുതല്‍ മുദിയക്കാല്‍ വരെയുള്ള തോട് ആഴം കൂട്ടി വൃത്തിയാക്കി ഇരുവശയും കല്ലുകെട്ടി സംരക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരികളെ ബാധിക്കുന്ന മുഴുവന്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ സത്വര നടപടികള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്താന്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഐ.വൈ. വെജിറ്റബിള്‍സ് ഉടമ സന്തോഷ് കുമാറിനെ അനുമോദിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജെ. സജി, ഏ. വി. ഹരിഹരസുതന്‍,ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, ഗംഗാധരന്‍ പള്ളം, മുരളി പള്ളം, റീത്താ പത്മരാജ്, ഷാഹുല്‍ ഹമീദ്,അഷ്‌റഫ് തവക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.