ടീമിനുള്ള ജേഴ്‌സി വിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പ്രൊഫസര്‍ പി. രഘുനാഥ് വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: ഈമാസം 3 മുതല്‍ 5 വരെ ചെന്നൈയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ കോളേജ് യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു.
വനിത ടീമിനെ എം അഞ്ജിതയും പുരുഷ ടീമിനെ പി സൂരജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
ടീമിനുള്ള ജേഴ്‌സി വിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗവുമായ പ്രൊഫസര്‍ പി. രഘുനാഥ് വിതരണം ചെയ്തു. ടീം മനേജരും കായിക അധ്യാപകനായ
പ്രവീണ്‍ മാത്യു
സംബന്ധിച്ചു.ടീമിലെ മറ്റു അംഗങ്ങള്‍:
കെ.രേവതി മോഹന്‍, കീര്‍ത്തന കൃഷ്ണന്‍, മാത്യു ഷിനു ,
അഭിജിത്ത് പ്രഭാകരന്‍ ,എല്‍ കെ.മുഹമ്മദ് അഫ്‌സല്‍(
നെഹ്‌റു കോളേജ്) ,കെ.അനഘ ,സി ഉണ്ണിമായ ,എ.നിത്യ ,എ.ശ്രീന ,യദുകൃഷ്ണന്‍ ,വി .ശ്രീശാന്ത് ,വി എം മിഥുന്‍ ,കെ.കൃപേഷ് (പിപ്പീള്‍സ് കോളേജ് മൂന്നാട്) ,കെ.കെ.ശ്രീരാജ് ,ആര്‍.അര്‍ച്ചന (ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്) ,
ടി പി.ആരതി ബ്രണ്ണന്‍ കോളേജ് തലശ്ശേരി) ,എം ആരോമല്‍ (എം ജി കോളേജ് ഇരിട്ടി), ടി അനഘ ചന്ദ്രന്‍ (ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങള്‍. കോച്ചുമാര്‍: രതീഷ് വെള്ളച്ചാല്‍ ,ബാബു കോട്ടപ്പാറ.