ഉദുമ : 44 വര്‍ഷം പൂര്‍ത്തിയാക്കിയ ഉദുമ ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ട വാര്‍ഷിക ആഘോഷം സമാപിച്ചു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്തു.സ്ഥാനിക രംഗത്ത് 54 വര്‍ഷം പിന്നിട്ട ആയത്താരെ സമാപന യോഗത്തില്‍ ആദരിച്ചു. വിവിധ കലാ കായിക മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു. പ്രസിഡണ്ട് രാധാകൃഷ്ണന്‍ മൂലവയല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സുജാത രാമകൃഷ്ണന്‍, പി. വി. സുകുമാരന്‍, ബാലു ഉമേശ് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക ആഘോഷ സമാപനത്തിന്റെ ഭാഗമായി നടത്തിയ ഉത്തരമലബാര്‍ നാടന്‍ പാട്ട് മത്സരത്തില്‍ കൊട്ടോടി കമറ് ഫോക് ബാന്‍ഡ്, കണ്ണാടിപ്പാറ കാളിയന്‍സ് ഫോക് ബാന്‍ഡ്, ബേഡകം മധുറു അമ്മ കലാസമിതിയും, കരോക്കെ ഗാന മത്സരത്തില്‍ കെ. വി. ഷിജിന്‍, അഭിലാഷ് വിഷ്ണുമംഗലം, അജിത് കൃഷ്ണന്‍ കരിവെള്ളൂര്‍ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.