കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍റായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദുമ മുക്കുന്നോത്ത് സ്വദേശിയായ നന്ദികേശന്‍ മാസ്റ്റര്‍

കാസറഗോഡ് ജില്ലാ ഓഫീസറായിയിരിക്കെ കഴിഞ്ഞ ആഗസ്റ്റിലാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായി ചുമതലയേറ്റത്.ബാര – മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തകനും ധനലക്ഷ്മി ഗ്രൂപ്പ് നിക്ഷേപ പദ്ധതിയുടെ ധനസമാഹരണ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.ഇന്ന് നടന്ന വിരമിക്കല്‍ ചടങ്ങില്‍ വെച്ച് ക്ഷേത്ര ഭരണസമിതിയുടെ സ്‌നേഹോപഹാരം ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് ശ്രീ.എം.കുഞ്ഞിക്കണ്ണന്‍ നായരും ഭരണ സമിതി ഭാരവാഹികള്‍, ഭരണ സമിതി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, ക്ഷേത്രത്തിലെ മറ്റു പ്രധാനപ്പെട്ട വൃക്തികളും ചേര്‍ന്ന് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *