രാവണേശ്വരം അംഗന്‍വാടിയില്‍ നിന്നും 27 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെല്‍പ്പര്‍ കെ. ലീലയ്ക്ക് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ സി. ഗീത ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി.പി. പ്രകാശന്‍ അധ്യക്ഷനായി. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ടി. സി. ദാമോദരന്‍ ഹെല്‍പ്പര്‍ ലീലയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി. എം ഗ്രീഷ്മ, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍പ്പര്‍ കെ. ലീല മറുപടി പ്രസംഗം നടത്തി. അംഗന്‍വാടി വര്‍ക്കര്‍ ഇ.ലക്ഷ്മി സ്വാഗതം പറഞ്ഞു.തുടര്‍ന്ന് മധുര പലഹാരവും പായസവും വിതരണം നടത്തി