അടോട്ട് തുഛാനം തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു

വെള്ളിക്കോത്ത് :അള്ളട മുക്കാതം ദേശത്തിനധിപന്‍ മടിയന്‍ കൂലോം ക്ഷേത്രപാലകനീശ്വരന്റെയും അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ പെടുന്നതും മൂല സ്ഥാനമായ മാണിക്കോത്ത് മുണ്ടയില്‍ വീട് തറവാടിന്റെ കീഴില്‍ വരുന്നതുമായ അടോട്ട് തുഛാനം തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു.
പ്രതിഷ്ഠ, കളിയാട്ട മഹോത്സവത്തിന്റെ
ഭാഗമായി കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും നടത്തി.കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെലോയും കവിയും ടെലിവിഷന്‍ അവതാരകനുമായ നാലാപാടം പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തറവാട് കാരണവര്‍ അരയവളപ്പില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.തറവാട് പുനര്‍നിര്‍മാണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത രാഘവന്‍ പൂച്ചക്കാട്, കുഞ്ഞമ്പു വെള്ളി ക്കോത്ത് എന്നിവരെ നാലപ്പാടം പത്മനാഭന്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. തറവാട്അടിച്ചുതളിയും മറ്റ് കാര്യങ്ങളും നിരവധി വര്‍ഷങ്ങളായി ചെയ്തുവരുന്നജാനകി അടോട്ടിനെ തറവാട് കാരണവര്‍ അരയവളപ്പില്‍ കുഞ്ഞിക്കണ്ണന്‍
പൊന്നാടയണീച്ച് ആദരിച്ചു.തറവാട് പ്രസിഡണ്ട് ടി.വി. ശ്രീധരന്‍ സ്വാഗതവും സെക്രട്ടറി.ബാലന്‍ മൊട്ടക്കാല്‍ നന്ദിയും പറഞ്ഞു. സമാപന ദിവസം പുലര്‍ച്ചെ പൊട്ടന്‍ തെയ്യം അരങ്ങിലെത്തി. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങളും അരങ്ങില്‍ നിറഞ്ഞുറഞ്ഞാടി. വൈകിട്ട് നടത്തിയ വിളക്കിലരി ചടങ്ങോട് കൂടിയാണ് കളിയാട്ട മഹോത്സവത്തിന് സമാപനം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *