റാണിപുരത്ത് നിര്‍മ്മിക്കുന്ന ബി എസ് എന്‍ എല്‍ ടവറിന്റെ പണി എത്രയും പെട്ടന്ന് പൂര്‍ത്തികരിക്കണം.

റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.

രാജപുരം: റാണിപുരത്ത് നിര്‍മ്മിക്കുന്ന ബി എസ് എന്‍ എല്‍ ടവറിന്റെയും ഡി റ്റി പി സി റിസോര്‍ട്ടിലെ കുട്ടികളുടെ പാര്‍ക്ക്, നീന്തല്‍കുളം, കോട്ടേജുകളുടെയും മുറികളുടെയും അറ്റകുറ്റ പണികളും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.
കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ജനപ്രതിനിധികളുടേയും വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും യോഗം ചേര്‍ന്നെങ്കിലും വന്യമൃഗശല്യത്തിന് പരിഹാരമായിട്ടില്ല. സൗരോര്‍ജ വേലിയുടെ പ്രവര്‍ത്തനവും കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഷൈന്‍ ജേക്കബ്ബ്, ഐവിന്‍ ജോസഫ്, സജി മുളവനാല്‍ , സാബു തോമസ് കദളി മറ്റം, ജോബി പാലാ പറമ്പില്‍, ജോയി വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *