പൊതു നിരീക്ഷകനും ജില്ലാ കളക്ടറും വോട്ടെണ്ണല്‍ കേന്ദ്രം സ്ട്രോങ് റൂം സന്ദര്‍ശിച്ചു

പോലീസ് നിരീക്ഷകന്‍ സന്തോഷ് സിംഗ് ഗൗര്‍ സ്ട്രോങ് റൂം സുരക്ഷ പരിശോധിച്ചു

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലേയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് മെഷീനുകളും വിവി പാറ്റുകളും സൂക്ഷിക്കുന്ന പെരിയ കേരള കേന്ദ്ര യൂണിവേഴ്സിറ്റിയിലെ സ്ട്രോങ് റൂം പൊതു നിരീക്ഷകന്‍ റിഷി രേന്ദ്രകുമാര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ പോളിങ് ഉദ്യോഗസ്ഥര്‍ സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന മെഷീനുകള്‍ വോട്ടെണ്ണല്‍ ദിവസം വരെ പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിവിധ ബ്ലോക്കുകളില്‍ ഒരുക്കിയ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുക.

പോലീസ് നിരീക്ഷകന്‍ സന്തോഷ് സിംഗ് ഗൗര്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്ട്രോങ് റൂം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ് ഒബ്സര്‍വറെ അനുഗമിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ സ്ട്രോങ് റൂം പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗംഗോത്രി ബ്ലോക്കിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളുടെ ട്രോങ് റൂം പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ കാവേരി ബ്ലോക്കിലും പോസ്റ്റല്‍ ബാലറ്റ് സ്ട്രോങ് റൂം പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ സബര്‍മതി ബ്ലോക്കിലുമാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *