കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലൈബ്രറിയ്ക്ക് അവധിക്കാലത്തും ഒഴിവില്ല.

രാജപുരം: അവധിക്കാലത്തും വായനയ്ക്ക് അവധിയില്ല.കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലൈബ്രറിയ്ക്ക് അവധിക്കാലത്തും ഒഴിവില്ലാത്തത്. കുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘പുസ്തകം തുറക്കൂ മനസ്സ് തുറക്കൂ ‘ പദ്ധതിയുടെ ഭാഗമായി അവധിക്കാലത്ത് കുട്ടികള്‍ക്കുള്ള പുസ്തകവിതരണത്തിന്റെ ഒന്നാം ഘട്ടം ലോക പുസ്തക ദിനമായ ഏപ്രില്‍ 22 ന് അവസാനിച്ചു. ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ 85% വിദ്യാര്‍ത്ഥികളും പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും കരസ്ഥമാക്കി. ഇതിനോടനുബന്ധിച്ച് ക്ലാസ് ഗ്രൂപ്പുകളില്‍ ഊഴമിട്ട് കുട്ടികളുടെ ഇംഗ്ലീഷ്, മലയാളം പത്രവായന, വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍, വായനയ്ക്കു ശേഷം മനസില്‍ തങ്ങിയ ഭാഗങ്ങളുടെ ചിത്രം വരയ്ക്കല്‍, എഴുത്തുകാരന്റെ മറ്റു കൃതികള്‍ കണ്ടെത്തല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ലൈബ്രറേറിയന്‍ സൗമ്യടീച്ചര്‍, മറ്റു ക്ലാസ് അധ്യാപകര്‍ നേതൃത്വം നല്‍കുന്നു. മൂന്നു ഘട്ടങ്ങളായി നടക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം മെയ് രണ്ടിന് സമാപിക്കും. മൂന്നാം ഘട്ട സമാപനം സ്‌കൂള്‍ പ്രവേശനോത്സവ ദിവസം പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും പിടിഎ പ്രസിഡന്റുമായ ബാലചന്ദ്രന്‍ കൊട്ടോടി നിര്‍വ്വഹിക്കും. അവധിക്കാല വായനാനുഭവങ്ങളുടെ വിപുലമായ പ്രദര്‍ശനവും അന്ന് സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *