രാജപുരം: അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്‌മകലശത്തിനും തെയ്യം കെട്ട് മഹോത്സവത്തിനും ഇന്ന് കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു. നാളെ രാവിലെ 6 മണി മുതല്‍ മഹാഗണപതി ഹോമം, വൈകുന്നേരം 5 മണിക്ക് സമൂഹപ്രാര്‍ത്ഥന, പുതിയ പ്രസാദം ആയുധങ്ങള്‍ ഏറ്റുവാങ്ങല്‍ തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍. 7 മണിക്ക് ഭക്തിഗാനസുധ തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. 25 ന് രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം തുടര്‍ന്ന് പുജാദി കര്‍മ്മങ്ങള്‍, വൈകുന്നേരം 6മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍,7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, 8 മണിക്ക് തിരുവാതിര, 26 ന് രാവിലെ 6 മണി മുതല്‍ മഹാഗണപതി ഹോമം, അധിവാസം വിടത്തല്‍, പ്രസാദ പ്രതിഷ്ഠ, 11.33 മുതല്‍ പീഠആയുധങ്ങള്‍ എന്നിവയുടെ പ്രതിഷ്ഠ തുടര്‍ന്ന് ജീവകലശാഭിഷേകം, ബ്രഹ്‌മകലശാഭിഷേകം,മഹാപൂജ, പ്രതിഷ്ഠാ ബലി, നിത്യനൈമിത്യങ്ങള്‍ നിശ്ചയിക്കല്‍, പ്രാര്‍ത്ഥന, പ്രസാദ വിതരണം. വൈകുന്നേരം 5 മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, രാത്രി 7.30 ന് വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെ കുളിച്ചു തോറ്റം , 27 ന് വിഷ്ണുമൂര്‍ത്തിയുടെ അരങ്ങേറ്റം, തുലാഭാരം വിളക്കിലരി യോടു കൂടി സമാപനം.