നീലേശ്വരം : സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിര്‍മ്മിച്ച എകെജി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും പരിപാടിയില്‍ ആദരിച്ചു.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടിവി സുജാത ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ കെ വി അഭിലാഷ് അധ്യക്ഷത വഹിച്ചു.സിപിഐഎം പുതുക്കൈ ലോക്കല്‍ സെക്രട്ടറി സഖാവ് സന്തോഷ് മോനാച്ച ,കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ രവീന്ദ്രന്‍,അനീഷ് പി വി എന്നവര്‍ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി അജേഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്ത്യ എന്റെ രാജ്യമാണ് എന്ന തെരുവ് നാടകം അവതരിപ്പിച്ചു.