പൂച്ചക്കാട് തായത്ത് തറവാട്ടില്‍പ്രതിഷ്ഠയും കളിയാട്ടവും

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയില്‍ പെടുന്ന പൂച്ചക്കാട് തായത്ത് വയനാട്ടുകുലവന്‍ തറവാട്ടില്‍ പ്രതിഷ്ഠയും കളിയാട്ടവും 18നും 19നും നടക്കും.18ന് രാവിലെ 10.35നും 11.35നും മധ്യേ പടിഞ്ഞാര്‍ ചാമുണ്ഡിഅമ്മയുടെയും ഗുളികന്‍ തെയ്യത്തിന്റെയും പ്രതിഷ്ഠ കര്‍മങ്ങള്‍ നടക്കും. വൈകീട്ട് സന്ധ്യാദീപത്തിന് ശേഷം മറൂട്ടും 10ന് തെയ്യംകൂടലും.
പുലര്‍ച്ചെ പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. 19ന് 11ന് പടിഞ്ഞാര്‍ ചാമുണ്ഡിയും 12ന് വിഷ്ണുമൂര്‍ത്തിയും തുടര്‍ന്ന് ഗുളികന്‍ തെയ്യവും അരങ്ങിലെത്തും. 4ന് വിളക്കലരിയോടെ സമാപനം. രണ്ട് ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *