കരിവെള്ളൂര്‍ :പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ഇലക് ഷന്‍ തരംഗം എന്ന പേരില്‍ പഞ്ചായത്ത് തല പ്രശ്‌നോത്തരി സംഘടിപ്പിച്ചു. എല്‍.പി.യു.പി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ പങ്കെടുത്തു. എഴുത്തുകാരനും സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തക സമിതി അംഗവുമായ സുനില്‍ കുന്നരു ഉദ്ഘാടനം ചെയ്തു. സുബൈര്‍. കെ അധ്യക്ഷനായി. കൊടക്കാട് നാരായണന്‍, ശശിധരന്‍ ആലപ്പടമ്പന്‍ ,പ്രകാശന്‍. എം. കെ. സംസാരിച്ചു. വിവിധ വിഭാഗങ്ങളില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയ
അയ മുഹമ്മദ്
യദുകൃഷ്ണ. കെ ( എച്ച്. എസ്.)
തന്‍മയ കാപ്പാടന്‍,ശിവനന്ദ്.ജെ. നായര്‍ ( യു.പി.) ആയിഷത്തു നിസ,ആദ്യ അനിരുദ്ധന്‍ (എല്‍.പി.) എന്നിവര്‍ക്ക് ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സി. അംഗം ടി.വി. നാരായണന്‍ ശാസ്ത്ര പുസ്തകങ്ങള്‍ സമ്മാനിച്ചു.
പടം: പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ഇലക് ഷന്‍ തരംഗം പ്രശ്‌നോത്തരി സുനില്‍ കുന്നരു ഉദ്ഘാടനം ചെയ്യുന്നു.