പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് തുടക്കമായി

പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറച്ചു. ബുധനാഴ്ച രാവിലെ കോട്ടപ്പാറ വയനാട്ടുകുലവന്‍ തറവാട് നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.
നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതുന്ന ദേവസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പുനഃപ്രതിഷ്ഠ നടന്നത്. ആദ്യമായാണ് ഇവിടെ
കളിയാട്ടം നടക്കുന്നത്.
ബുധനാഴ്ച്ച വൈകുന്നേരം ഭണ്ഡാരം എഴുന്നള്ളത്തും രാത്രി തിടങ്ങലും കുളിച്ച്‌തോറ്റവും നടന്നു. കൈകൊട്ടിക്കളിയും ഉണ്ടായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ രക്തേശ്വരിയമ്മയുടെയും ഉച്ചയ്ക്ക് ഗുളികന്‍ തെയ്യത്തിന്റെയും പുറപ്പാടുകള്‍ . ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ആഘോഷകമ്മിറ്റി ഭാരവാഹികള്‍ : ശിവരാമന്‍ മേസ്ത്രി(ചെയര്‍മാന്‍), കറുത്തുട്ടി വൈദ്യര്‍, ബാലകൃഷ്ണന്‍ നായര്‍, കെ. ദാമോദരന്‍, എ. ഗംഗാധരന്‍ (വൈസ് ചെയര്‍മാന്മാര്‍),
ജനാര്‍ദ്ദനന്‍ പൊടിപ്പളം (ജനറല്‍ കണ്‍വീനര്‍), രാജന്‍ പൊടിപ്പളം, എം. നാരായണന്‍, മധു മാസ്റ്റര്‍ (കണ്‍വീനര്‍ന്മാര്‍), ദേവസ്ഥാന കമ്മിറ്റി :
കര്‍ത്തൂട്ടി വൈദ്യര്‍ (പ്രസിഡന്റ് ), രതീഷ് പൊടിപ്പളം (വൈ. പ്രസിഡന്റ് ), രാജന്‍ തച്ചങ്ങാട് (സെക്രട്ടറി), എ. അരവിന്ദാക്ഷന്‍ (ജോ. സെക്രട്ടറി), ദാമോദരന്‍ പൊടിപ്പളം(ട്രഷറര്‍).
മാതൃസമിതി : ഓമന വിജയന്‍ (പ്രസിഡന്റ് ), ശ്യാമള നാരായണന്‍ (സെക്രട്ടറി).

Leave a Reply

Your email address will not be published. Required fields are marked *