വോട്ടിംഗ് യന്ത്രങ്ങള്‍ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി (ഏപ്രില്‍ 17) ഇന്ന് വോട്ടിങ് മെഷീന്‍ കമ്മീഷനിങ് നടത്തും;

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുമുള്ള ബാലറ്റ് യൂനിറ്റ്, കണ്‍ട്രോള്‍ യൂനിറ്റ്, വിവിപാറ്റ് എന്നിവ നിര്‍ണയിക്കുന്നതിനുള്ള റാന്‍ഡമൈസേഷനാണ് നടത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ മാരുടെ നേതൃത്വത്തില്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകള്‍ തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ബൂത്ത് തിരിച്ച് അടുക്കി വെച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ സ്ഥാനാര്‍ത്ഥികളായ എം.സുകുമാരി, അനീഷ് പയ്യന്നൂര്‍ എന്നിവരും സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായ സി.എം.എ സിദ്ധീഖ്, എം.രഞ്ജിത്ത്, എ.രവീന്ദ്രന്‍, കെ.എ മുഹമ്മദ് ഹനീഫ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.എച്ച് സുന്ദര, ബി.എം ജമാല്‍പട്ടേല്‍, പി.വി മല്ലികാര്‍ജുനന്‍, എം. ശ്രീനിവാസന്‍, പി.രാഘവന്‍ എന്നിവരും അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ഇ.വി.എം നോഡല്‍ ഓഫീസറും എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു, ഐ.ടി നോഡല്‍ ഓഫീസറും ജില്ലാ എന്‍.ഐ.സി ഓഫീസറുമായ കെ. ലീന, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍ എന്നിവരും പങ്കെടുത്തു.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാറായ മാരായ ജഗ്ഗി പോള്‍, പി. ബിനുമോന്‍, നിര്‍മ്മല്‍ റീത്ത ഗോമസ്, സബ്കളക്ടര്‍സൂഫിയാന്‍ അഹമ്മദ്, പി.ഷാജു, സിറോഷ് പി ജോണ്‍, കെ. അജിത്ത് കുമാര്‍ എന്നിവര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളില്‍ വോട്ടിംഗ് മെഷീനുകള്‍ അടുക്കി വെക്കുന്നതിന് നേതൃത്വം നല്‍കി.(ഏപ്രില്‍ 17) ഇന്ന് രാവിലെ ഏഴിന് വോട്ടിങ് മെഷീന്‍ കമ്മീഷനിങ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *