ലോകസഭ തിരഞ്ഞെടുപ്പ് 2024ന്റെ ഭാഗമായി റൂട്ട് മാര്‍ച്ച് നടത്തി. മടിക്കൈ പഞ്ചായത്തിലെ മേക്കാട്ട്, അരയി എന്നിവിടങ്ങളിലാണ് മാര്‍ച്ച് നടത്തിയത്. പോലീസും കേന്ദ്ര സേനയുമാണ് നേതൃത്വം നല്‍കിയത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദിന്റെ മേല്‍നോട്ടത്തിലാണ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയത്.
നീലേശ്വരം സിഐ കെ.വി ഉമേശന്‍,ഹോസ്ദുര്‍ഗ് എസ്‌ഐ പി.കെ ജയേഷ് കുമാര്‍, എസ്‌ഐ മാരായ കെ ടി ഹരിദാസന്‍ ,
എം ടി പി സൈഫുദ്ധീന്‍,
സിആര്‍പിഎഫ് പോലീസ്,
ഹൊസ്ദുര്‍ഗ് പോലീസ്,
നീലേശ്വരം പോലീസ്,
കണ്ട്രോള്‍ റൂം കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുത്തു. 100 ഓളം പോലീസുകാര്‍ മാര്‍ച്ചില്‍ അണിനിരന്നു.