കുതിപ്പില്‍ കുതിച്ച് വെള്ളിക്കോത്ത് സ്‌കൂള്‍ കുതിപ്പിന്റെ മൂന്നാം സീസണില്‍ കുട്ടികളുമായി സംവദിക്കാന്‍ ഇന്ത്യന്‍ അത്ലറ്റിക്‌സ്ഒളിമ്പിക്‌സ് ടീം പരിശീലകന്‍ എന്‍.എ. മുഹമ്മദ് കുഞ്ഞി എത്തി;

വെള്ളിക്കോത്ത്: ശാരീരികക്ഷമത വളര്‍ത്തിയെടുക്കുക എന്ന പ്രധാന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്‌കൂളില്‍ 2022ല്‍ കുതിപ്പ് എന്ന പേരില്‍ കായിക പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചത്. വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പുറമേ മറ്റ് കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി ആരംഭിച്ചത്. ശാരീരികശേഷി മെച്ചപ്പെടുത്തുന്നതോടൊപ്പംതന്നെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിവികാസത്തിനും വ്യക്തിത്വ രൂപവല്‍ക്കരണത്തിനും കായികപരിശീലനം പ്രയോജനപ്പെടുത്തുകയാണ്‌ലക്ഷ്യം. സ്ഥിരോത്സാഹം, ഒത്തൊരുമ, നേതൃത്വവൈഭവം തുടങ്ങിയ ഗുണങ്ങള്‍ കായികപരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കുക എന്നതും ലക്ഷ്യമാണ്. 2023 ല്‍ കുതിപ്പിന്റെ രണ്ടാം സീസണിലാണ് മികച്ച കായിക അദ്ധ്യാപകനെ സ്‌കൂളിന്
ലഭിച്ചത്. കായിക അദ്ധ്യാപകനായ സോജന്‍ ഫിലിപ്പാണ് വിദ്യാര്‍ത്ഥികളുടെ കായിക രംഗത്തെ വഴികാട്ടി. ദിവസവും വൈകിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കായിക ഇനത്തില്‍ പരിശീലനം നല്‍കിവരുന്നു. സ്‌കൂളിനെ കായികരംഗത്ത് മുന്നിലെത്തിക്കാനും സ്‌കൂളിലേയും നാട്ടിലെയും മികച്ച കായികപ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് മികച്ച രീതിയിലുളള പരീശിലന ക്യാമ്പുകള്‍ നടത്തിവരുന്നത്. വേനലവധി കാലത്ത് നടത്തുന്ന ക്യാമ്പില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്. സീസണ്‍ 3 യില്‍ 110 ഓളം വിദ്യാര്‍ത്ഥികളാണ് കായിക പരിശീലനം നേടുന്നത്. ഓരോരുത്തര്‍ക്കും പ്രത്യേക പരിശീനലനും നല്‍കിവരുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ – സബ്ജില്ലാ കായികോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സ്‌കൂളിന് സാധിച്ചിരുന്നു. ബോള്‍ബാഡ്മിന്റണ്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടാനും സംസ്ഥാന തലത്തില്‍ മത്സരിക്കാനും
അവസരം ലഭിക്കുകയും ചെയ്തു.പി.ടി.എ യുടെ പരിപൂര്‍ണമായ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിവരുന്നത്. കുതിപ്പ് 2024 കോര്‍ഡിനേറ്റര്‍ കെ. സുജിത്, മുന്‍ പി.ടി.എ പ്രസിഡന്റ് കെ. ജയന്‍,പി.ടി എ പ്രസിഡന്റ് എസ്. ഗോവിന്ദരാജ്, പെണ്‍കുട്ടികളുടെ ചാര്‍ജ് വഹിക്കുന്ന പ്രവീണ ടീച്ചര്‍ എന്നിവരും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം കുതിപ്പ് സീസണ്‍ 3യുടെ ഭാഗമാവാനും വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും ഇന്ത്യന്‍ അത് ലറ്റിക്സ് ഒളിംപിക്സ് ടീം പരിശീലകന്‍ എന്‍. എ. മുഹമ്മദ് കുഞ്ഞി എത്തിയിരുന്നു. 2016 ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ അത്ലററിക് സ് ടീം പരിശീലകന്‍ ആയിരുന്നു ഇദ്ദേഹം. ഏഷ്യന്‍ ഗെയിംസ് , ലോക അത്ലറ്റികസ് മീറ്റുകളിലെ പരിശീലകന്‍ കൂടിയാണ്. ഇദ്ദേഹവുമൊത്തുളള സംവാദം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും കൂടുതല്‍ ആവേശം ഉണര്‍ത്തി.
ചടങ്ങില്‍ വോളിബാള്‍ ടെക്നിക്കല്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ. വി. ജയന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ചു.എസ്. ഗോവിന്ദരാജ്
അദ്ധ്യക്ഷത വഹിച്ചു.. മുന്‍ പി. ടി.എ പ്രസിഡന്റ് ജയന്‍ കെ, സ്‌കൂള്‍ അധ്യാപക പ്രവീണ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കായിക അധ്യാപകന്‍ സോജന്‍ ഫിലിപ്പ് സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുജിത്ത് കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *