തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്ര ദേവപ്രതിഷ്ഠാദിന വാര്‍ഷികോത്സവം 8നും 9നും

പാലക്കുന്ന് : തിരുവക്കോളി-തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദേവപ്രതിഷ്ഠാദിന വാര്‍ഷികോത്സവം
അരവത്ത് കെ. യു. പദ്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ 8, 9 തീയതികളില്‍ നടക്കും. 8ന് രാവിലെ 5ന് അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ. 8.30ന് കലവറയില്‍ ദീപപ്രോജ്വലനം. 8.45ന് പദ്മ വിശാലാക്ഷന്റെ ഹരിനാമ കീര്‍ത്തനം.
10ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് നിന്ന് പുറപ്പെടും. തുടര്‍ന്ന് ഉദുമ സംയുക്ത സത്സംഗ സമിതിയുടെ സദ്ഗ്രന്ഥ പാരായണം.
വൈകുന്നേരം 5ന് നടതുറന്ന ശേഷം ക്ഷേത്ര മാതൃസമിതിയുടെ വിഷ്ണുസഹസ്രനാമ പാരായണം.
6.30ന് ചുറ്റുവിളക്ക്, ദീപാരാധന. 6.45 മുതല്‍ കുട്ടികളുടെ തിരുവാതിരകളിയും ക്ഷേത്ര മാതൃസമിതിയും പാലക്കുന്ന് റിയല്‍ ഫ്രണ്ട്‌സ് വനിതാവേദിയും നടത്തുന്ന കൈകൊട്ടിക്കളിയും. 7ന് ഉദുമ ശ്രീദുര്‍ഗ മഹിളാ ഭജന്‍സിന്റെ ഭജന.
അത്താഴ പൂജയ്ക്ക് ശേഷം 8.30ന് കുട്ടികളുടെ നൃത്തഗാനനിശ. 9ന് രാവിലെ നടതുറന്ന ശേഷം അഭിഷേകം, ഉഷപൂജയും ഗണപതിഹോമവും. തുടര്‍ന്ന് ഗംഗാധരന്‍ പള്ളത്തിന്റെ ഹരിനാമ കീര്‍ത്തനം. 8.15ന് കായക്കുളം വിഷ്ണു ഭജനസമിതിയുടെ ഭജന. 9.15ന് ബിജു പെരുന്തടിയുടെ അഷ്ടപദി. 10.30ന് നവകപൂജയും നവകാഭിഷേകവും. മാതൃസമിതിയുടെ തിരുമുല്‍കാഴ്ച 11ന് പാലക്കുന്ന് കരിപ്പോടി അയ്യപ്പഭജന മന്ദിരത്തില്‍ നിന്ന് പുറപ്പെടും.12.30ന് മഹാപൂജ. വൈകുന്നേരം 5ന് നടതുറന്ന് പനയാല്‍ മോഹനന്‍ മാരാരും സംഘത്തിന്റെ തായമ്പക.6.45ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന.8ന് ഭൂതബലി ഉത്സവം, അരയാല്‍തറയില്‍ പൂജ. തുടര്‍ന്ന് തിടമ്പു നൃത്തത്തോടെ സമാപിക്കും. രണ്ടു ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *